Continue reading “കോടതി വളപ്പില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തല്ലിയോടിക്കുന്ന ഡ്രാക്കുള കുപ്പായക്കാര്‍”

" /> Continue reading “കോടതി വളപ്പില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തല്ലിയോടിക്കുന്ന ഡ്രാക്കുള കുപ്പായക്കാര്‍”

"> Continue reading “കോടതി വളപ്പില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തല്ലിയോടിക്കുന്ന ഡ്രാക്കുള കുപ്പായക്കാര്‍”

">

UPDATES

കോടതി വളപ്പില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തല്ലിയോടിക്കുന്ന ഡ്രാക്കുള കുപ്പായക്കാര്‍

                       

അഴിമുഖം പ്രതിനിധി

മാധ്യമപ്രവര്‍ത്തകരെ കോടതി റിപ്പോര്‍ട്ടിംഗില്‍ നിന്നും തടയുന്ന അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു. താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നു എന്നു വ്യക്തമാക്കി കൊണ്ടാണ് ജോയ് മാത്യു ഫെയ്‌സബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ പാഞ്ഞടുക്കുന്ന അഭിഭാഷകരെ ഡ്രാക്കുള കുപ്പായക്കാര്‍ എന്നാണു ജോയ് മാത്യു ആക്ഷേപിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിത്തര്‍ക്കമുണ്ടാകാം ,തര്‍ക്കിക്കാന്‍ വേണ്ടിയാണല്ലോ അതിര്‍ത്തികള്‍ ഉണ്ടാക്കുന്നത് തന്നെ .തര്‍ക്കങ്ങള്‍ പിന്നീട് തല്ലും പിടിയും (യുദ്ധം എന്നും പറയും )ആയി മാറാം ,അപ്പോള്‍ നമ്മള്‍ ഉണ്ണുന്ന ചോറിനു നന്ദികാണിച്ചെ പറ്റൂ .

നമ്മുടെ രാജ്യത്തോടൊപ്പം നിന്നെ പറ്റൂ .പക്ഷെ അത് ഏതെങ്കിലും മതത്തോടുള്ള യുദ്ധമല്ല എന്നതാണ് നാം മനസ്സിലാക്കേണ്ട കാര്യം. യുദ്ധകാര്യങ്ങള്‍ രാജ്യത്തെ ഭരണാധികാരികള്‍ തീരുമാനിക്കട്ടെ .എന്റെ പ്രശ്‌നം മാധ്യമ പ്രവര്‍ത്തകരെ കോടതി വളപ്പില്‍ നിന്നും തല്ലിയോടിക്കുന്ന ഡ്രാക്കുള കുപ്പായധാരികളെപ്പറ്റിയാണ് .മാധ്യമ പ്രവര്‍ത്തകര്‍ കൂടിയില്ലായിരുന്നെങ്കില്‍ ‘യുവര്‍ ഹോണര്‍ ‘ സന്നിധാനങ്ങളില്‍ നടക്കുന്നകേസ് വിസ്താരങ്ങള്‍ നമ്മളെ അറിയിക്കാന്‍ ആരാണുണ്ടാവുക ? ഡ്രാക്കുളമാരോ ? എന്തിനെയാണ് അല്ലെങ്കില്‍ ആരെയാണ് ഈ കറുത്ത കുപ്പായക്കാര്‍ ഭയക്കുന്നത് ? നീതി പീഠത്തിലിരിക്കുന്ന ന്യായാധിപന്മാര്‍ക്ക് ആരെയും ഭയക്കാനില്ല എന്ന് അവര്‍ക്കും ജനത്തിനും അറിയാം .പക്ഷെ അഭിഭാഷകര്‍ക്ക് എന്താണിത്ര പേടി ? നുണ റിപ്പോര്‍ട്ട് ചെയ്യാനല്ല മാധ്യമ പ്രവര്‍ത്തകര്‍ കോടതയില്‍ ചെല്ലുന്നത് ,ആരെയും രക്ഷിക്കാനുമല്ല. 

അതുകൊണ്ടുതന്നെ ഞാന്‍ അവരോട് കൂടിയാണ് .ഒരിക്കല്‍ ഞാന്‍ തിന്ന ചോറും ഇതേ ജോലിയില്‍ നിന്നായിരുന്നു എന്നത് കൊണ്ട് മാത്രമല്ല ഞാനീ നിലപാട് എടുക്കുന്നത് .ഈ മാധ്യമ പ്രവര്‍ത്തകര്‍ കൂടിയില്ലായിരുന്നെങ്കില്‍ നമ്മളൊക്കെ ജോസ് സരാമാഗോവിന്റെ ‘അന്ധത ‘ (Blindness-Jose Saramago)നോവലിലെ കഥാപാത്രങ്ങളിലൊന്നായി ജീവിച്ച് മരിക്കാം ,നിങ്ങള്‍ക്ക് അത് മതിയങ്കില്‍ അങ്ങിനെ,പക്ഷെ ഞാന്‍ അങ്ങിനെയാവാന്‍ ഉദ്ദേശിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരോടോപ്പമാണ്‌

Related news


Share on

മറ്റുവാര്‍ത്തകള്‍