Continue reading “ഫ്യൂഷന്‍ സംഗീതം പോലെ സിനിമയും ജീവിതവും”

" /> Continue reading “ഫ്യൂഷന്‍ സംഗീതം പോലെ സിനിമയും ജീവിതവും”

"> Continue reading “ഫ്യൂഷന്‍ സംഗീതം പോലെ സിനിമയും ജീവിതവും”

">

UPDATES

സൈന്‍സ് ഫെസ്റ്റിവല്‍

ഫ്യൂഷന്‍ സംഗീതം പോലെ സിനിമയും ജീവിതവും

                       

കെ ജി ബാലു

എട്ടാമത് സൈന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മ്യൂസിക്ക് ഓഫ് സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററികള്‍ സംഗീതത്തിന്‍റെ ഇന്ത്യന്‍ പാരമ്പര്യവഴികളിലേക്കുള്ള തിരിച്ചുപോക്കായി. ഫിലിം ഡിവിഷന്‍ ഓഫ് ഇന്ത്യ നിര്‍മ്മിച്ച ഗവണ്‍മെന്‍റിന് വേണ്ടി നിര്‍മ്മിച്ച മ്യൂസിക്കല്‍ ഡോക്യുമെന്‍ററികള്‍ ഏറെ വ്യത്യസ്ഥത പുലര്‍ത്തി. ഭരതീയ സംഗീത പാരമ്പര്യത്തിലെ വൈവിധ്യവും ഉള്‍പ്പിരിവുകളും ഈ ഡോക്യുമെന്ററികളില്‍ കാണാം.

ഉദ്ഘാടന ദിവസം പ്രദര്‍ശിപ്പിച്ച‘സിംഫണി ഓഫ് ലൈഫ്’ (സംവിധാനം: വി.ശാന്താറാം,1954) ഇത്തരത്തില്‍ ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തിലൂടെയുള്ള ഒരു സംഗീതയാത്രയാണ്. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ രാജ്യ പുരോഗതിക്ക് എന്നകാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെട്ടഡോക്യുമെന്ററിയാണ് ഇത്. പ്രകൃതിയേയും മനുഷ്യനെയും ചിത്രീകരിച്ചു തുടങ്ങിയ സിനിമ പതുക്കെ കുട്ടായ്മയെക്കുറിച്ചും ഐക്യത്തെ കുറിച്ചും സംസാരിക്കുന്നു. ഇതിനെയെല്ലാം ചേര്‍ത്തുവയ്ക്കുന്നത് വി.ശ്രിരാലിയുടെ ക്ലാസിക്കല്‍ പാരമ്പര്യത്തെ പിന്‍പറ്റുന്ന പശ്ചാത്തല സംഗീതവും.

 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ വിഭാഗത്തില്‍ പ്രശസ്തരായ ഭാരതീയ സംഗീതജ്ഞരെ കുറിച്ചുള്ള പത്തോളം ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. പുത്തന്‍ സംഗീതവും ഇന്ത്യന്‍ പാരമ്പര്യ സംഗീതവും തമ്മിലുള്ള അന്തരം വെളിവാക്കുന്നതായിരുന്നു ഈ വിഭാഗത്തിലെ ഡോക്യുമെന്ററികള്‍. രാജീവ് ചൗരസ്യ സംവിധാനം ചെയ്ത ബാംസുരി ഗുരു, ബുദ്ധദേബ് ദാസ് ഗുപ്ത സംവിധാനം ചെയ്ത നൗഷാദ് അലി ദി മെലഡി കണ്ടിന്യൂസ്, വിജയ് എ മുലയ് സംവിധാനം ചെയ്ത ഗംഗുഭായി ഹംഗല്‍, വി. പക്രിസ്വാമി സംവിധാനം ചെയ്ത പണ്ഡിറ്റ് രാംനാരായ – എ ട്രിസ്റ്റ് വിത്ത് സാരംഗി, ബര്‍ജ് ഭൂഷന്‍ സംവിധാനം ചെയ്ത അനില്‍ ബിശ്വാസ്, പ്രമോദ് പറ്റി സംവിധാനം ചെയ്ത രവിശങ്കര്‍, എന്‍.കെ. ഇഷാന്‍ സംവിധാനം ചെയ്ത ബീഗം അക്തര്‍, ശാന്തി എസ്.വര്‍മ്മ സംവിധാനം ചെയ്ത പണ്ഡിറ്റ് വിഷ്ണു ദിഗംബര്‍ പുലസ്‌കര്‍ എന്നീ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യകാല ഫിലിം ഡിവിഷന്‍ നിര്‍മ്മിച്ച ഗവണ്‍മെന്‍റ് സ്പോണ്‍സേര്‍ഡ് ഡോക്യുമെന്ററികളായിട്ടുകൂടി അവതരണത്തില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ ഈ വിഭാഗത്തിലെ ഡോക്യുമെന്ററികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. 

കര്‍ണ്ണാട്ടിക്-ഹിന്ദുസ്ഥാനി മിശ്ര സംഗീത പാരമ്പര്യമായ ഖിരാന ഘരാനയിലെ പ്രഥമ ഗണനീയയായ ഗായിക ഗംഗുഭായി ഹംഗലിന്റെ ജീവിത കഥയാണ് വിജയ് മുളയ്, ജി ആര്‍ ടാകൂര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഗംഗുഭായി ഹംഗല്‍ എന്ന ഡോക്യുമെന്ററി. പ്രശസ്ത ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത സംവിധാനം ചെയ്ത നൗഷാദ് അലി ദി മെലഡി കണ്ടിന്യൂസ് പ്രശസ്ത സംഗീത സംവിധായകന്‍ നൌഷാദ് അലിയുടെ ജീവിതമാണ് പറയുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായനായ പണ്ഡിറ്റ് പുഷ്കര്‍, സഗീത സംവിധായകരായ പങ്കജ് മല്ലിക്, അനില്‍ ബിശ്വാസ്, ഹരിപ്രസാദ് ചൌരസ്യ, കുമാര്‍ ഗന്ധര്‍വ, സിത്താര്‍ വിദ്വാന്‍ രവിശങ്കര്‍ തുടങ്ങി ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസ തുല്യരായ പ്രതിഭകളുടെ ജീവിതവും സംഗീതവും ഒന്നു ചേര്‍ന്നു ഒരു ഫ്യൂഷന്‍ സംഗീതാനുഭവമായി ഈ പാക്കേജ് മാറി. 

 

മ്യൂസിക്ക് ഡോക്യുമെന്ററി വിഭാഗത്തിലെ ഓപ്പണ്‍ ഫോറത്തിന് പ്രശസ്ത സംഗീതജ്ഞന്‍ ശ്രീവത്സന്‍ ജെ.മേനോനും എഴുത്തുകാരന്‍ രമേഷ് ഗോപാലനും പങ്കെടുത്തു. ഇന്ത്യന്‍ സിനിമയിലെ സംഗീത ചരിത്രത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയായി ഈ സംവാദം. നിശബ്ദ സിനിമയില്‍ നിന്നും ശബ്ദചിത്രത്തിലേക്ക് കടക്കും മുമ്പേ സംഗീതം സിനിമയിലെത്തിയിരുന്നു. നാനാത്വത്തില്‍ ഏകത്വ സ്വഭാവമുള്ള ഇന്ത്യന്‍ സാംസ്‌കാരിക മണ്ഡലം സിനിമയെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയില്‍ നിന്നാണ് സംഗീതത്തിന്റെ സിനിമാ പ്രവേശനം എന്ന് രമേശ് അഭിപ്രായപ്പെട്ടു. എല്ലാ അതിര്‍വരമ്പുകളെയും വിവേചനങ്ങളെയും മായ്ച്ചുകളയാന്‍ സംഗീതത്തിന് കഴിയുന്നുണ്ട്. മെലഡിക്കാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം. 

സവര്‍ണ സംഗീത പരമ്പര്യമാണ് ആദ്യകാല ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിച്ചിരുന്നതെങ്കിലും തീമില്‍ വിപ്ലവകരമായ കഥാംശങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു അധസ്ഥിതരുടെ സ്വത്വപ്രകാശനം നടത്തിയത് കെ.രാഘവന്‍ മാഷാണ്. ആദ്യമായി സിനിമാ സംഗീതത്തില്‍ ഫ്യൂഷന്‍ മ്യൂസിക്ക് കൊണ്ടു വന്നതും അദ്ദേഹമാണ്. അദ്ദേഹം നാടോടി സംഗീതത്തിന്റെ ഫ്രേമിലേക്ക് ക്ലാസിക്കല്‍ സംഗീതം പകരുകയായിരുന്നു. 

കര്‍ണ്ണാടക സംഗീതത്തെ കൊലയ്ക്ക് കൊടുക്കുമ്പോള്‍

ഇന്ത്യനവസ്ഥയില്‍ ആദ്യകാലത്ത് ബോംബേ, മദ്രാസ്, കൊല്‍ക്കത്ത, എിവിടങ്ങളിലായിരുന്നു റിക്കേര്‍ഡിങ്ങ് സ്റ്റുഡിയോകള്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിലെ സംഗീതപാരമ്പര്യത്തിന് ഇന്ത്യന്‍ സിനിമാ സംഗീതത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചുവെന്ന് ശ്രീവത്സന്‍ ജെ. മേനോന്‍ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍