Continue reading “മകളുടെ സ്വാശ്രയ പ്രവേശനം; വിശദീകരണവുമായി എന്‍ ശംസുദ്ദീന്‍ എം എല്‍ എ രംഗത്ത്”

" /> Continue reading “മകളുടെ സ്വാശ്രയ പ്രവേശനം; വിശദീകരണവുമായി എന്‍ ശംസുദ്ദീന്‍ എം എല്‍ എ രംഗത്ത്”

"> Continue reading “മകളുടെ സ്വാശ്രയ പ്രവേശനം; വിശദീകരണവുമായി എന്‍ ശംസുദ്ദീന്‍ എം എല്‍ എ രംഗത്ത്”

">

UPDATES

മകളുടെ സ്വാശ്രയ പ്രവേശനം; വിശദീകരണവുമായി എന്‍ ശംസുദ്ദീന്‍ എം എല്‍ എ രംഗത്ത്

                       

അഴിമുഖം പ്രതിനിധി

മകള്‍ പഠിക്കുന്നത് സര്‍ക്കാരുമായി കരാറില്‍ ഒപ്പിടാത്ത സ്വാശ്രയ മെഡിക്കല്‍ കോളെജിലാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മണ്ണാര്‍ക്കാട് എം എല്‍ എ എന്‍ ശംസുദ്ധീന്‍ രംഗത്ത്. എന്റെ മകള്‍ സ്വാശ്രയ കോളേജില്‍ പ്രവേശനം നേടിയതിനെ കുറിച്ച് സോഷ്യല്‍ മീഡിയകളിലും, മറ്റ് ചില മാധ്യമങ്ങളിലും തെറ്റിദ്ധാരണജനകമായ ചില പരമര്‍ശങ്ങള്‍ കാണുകയുണ്ടായി. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വിവിധ സ്വാശ്രയ കോഴ്സുകളില്‍ പഠിക്കുന്നുണ്ടെന്നും നിയമാനുസൃതം അപേക്ഷ നല്‍കിയ മകള്‍ക്ക് പാലക്കാട് കരുണ മെഡിക്കല്‍ കോളേജില്‍ എം ബി ബി എസിന് പ്രവേശനം ലഭിച്ചത് കൊണ്ടാണ് അവിടെ ചേര്‍ന്നതെന്നും മറ്റ് നാല് കോളേജുകളില്‍ നിന്ന് BDS  ന് അലോട്ട്മെന്‍റ് ലഭിച്ചിരുന്നു എന്നും എം എല്‍ എ വിശദീകരിക്കുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് എം എല്‍ എ ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കിയിരിക്കുന്നത്.   

ഒരു യു ഡി എഫ്  ജനപ്രതിനിധി എന്ന നിലയില്‍ പാര്‍ട്ടിയും യു ഡി എഫും പറയുന്ന ഏതു പ്രക്ഷോഭത്തില്‍ പങ്കെടുക്കുവാനും നേതൃത്വം നല്‍കുവാനും എനിക്കുള്ള ചുമതല എന്റെ മകള്‍ സ്വാശ്രയ കോളേജില്‍ പഠിക്കുന്നതുകൊണ്ട് എങ്ങനെയാണ് നഷ്ടമാകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും ഞാന്‍ പങ്കെടുത്ത സത്യാഗ്രഹം സ്വാശ്രയ വിരുദ്ധമല്ല, ഫീസ് വര്‍ദ്ധനവിനെതിരെയാണെന്നും അദ്ദേഹം കൂടിച്ചേര്‍ക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍