Continue reading “നജീബ് എവിടെ? കൂസലില്ലാതെ അധികൃതര്‍; വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടരുന്നു”

" /> Continue reading “നജീബ് എവിടെ? കൂസലില്ലാതെ അധികൃതര്‍; വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടരുന്നു”

"> Continue reading “നജീബ് എവിടെ? കൂസലില്ലാതെ അധികൃതര്‍; വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടരുന്നു”

">

UPDATES

നജീബ് എവിടെ? കൂസലില്ലാതെ അധികൃതര്‍; വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടരുന്നു

                       

അഴിമുഖം പ്രതിനിധി

എബിവിപിയുമായുള്ള സംഘര്‍ഷത്തിനു ശേഷം ജെഎന്‍യു ഹോസ്റ്റലില്‍ നിന്നു കാണാതായ ഗവേഷണ വിദ്യാര്‍ഥി നജീബിനെ ഇതുവരെ കണ്ടെത്താനായില്ല. നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. വിദ്യാര്‍ഥികള്‍ ഇന്നും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

മഹി മാണ്ഡവി ഹോസ്റ്റലില്‍ വെച്ച് നജീബ് അഹമ്മദിനെ കാണാതായത് ഒക്ടോബര്‍ 14ന് രാത്രിക്കു ശേഷമാണ്. അന്ന് രാത്രി 20 ഓളം വരുന്ന എബിവിപി പ്രവര്‍ത്തകാരുടെ ക്രൂരമര്‍ദ്ദനത്തിനു നജീബ് ഇരയായിരുന്നു. പിറ്റേന്ന് രാവിലെ മുതല്‍ നജീബിനെ കാണാതാവുകായിരുന്നു. നജീബിന്റെ മാതാവും സഹോദരിയും വിദ്യാര്‍ഥികള്‍ക്കൊപ്പം ഇപ്പോള്‍ ക്യാമ്പസില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ കൂടെയുണ്ട്.  

“എന്റെ സഹോദരനെ ഒരുപാട് ദിവസങ്ങളായി. ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് എന്താണ് ചെയ്യുന്നത്? ജെ എന്‍ യു അധികൃതര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?” നജീബിന്റെ ബന്ധു സദാഫ് മുഷറഫ് ചോദിക്കുന്നു. ജെഎന്‍യു അധികൃതരിലും പോലീസിലുമുള്ള വിശ്വസം നഷ്ടപ്പെട്ടെന്ന് മാതാവും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ക്യാമ്പസില്‍ പോലും ഇത് വരെ വിശദമായ പരിശോധന നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. നജീബിനെ മര്‍ദ്ദിച്ച 20-ഓളം വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാനും പോലീസ് തയാറായിട്ടില്ലെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയും പരിസര പ്രദേശങ്ങളും പിന്നെ ചില ദര്‍ഗകളും മാത്രമാണു പോലീസ് അന്വേഷണം നടത്തുന്നത്. ഇത് വരെ ക്യാമ്പസിലെ കാടിനുള്ളില്‍ പോലും വിശദമായ പരിശോധന നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇന്നലെയും നജീബിനെ അന്വേഷിച്ച് പോലീസും ജെഎന്‍യു സുരക്ഷാ ഗാര്‍ഡുകളും കാടിനുള്ളില്‍ പരിശോധന നടത്തിയെന്ന് ജെഎന്‍യു റെക്ടര്‍ ചിന്താമണി മഹപത്ര പറഞ്ഞു. വിവരങ്ങള്‍ അപ്പപ്പോള്‍ നജീബിന്റെ ബന്ധുക്കളെ അറിയിക്കുന്നുണ്ടെന്നും മഹപത്ര വ്യ്കതമാക്കി. 

ക്യാമ്പസില്‍ ഒരു വിദ്യാര്‍ഥിക്കെതിരെയും ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്ന് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വിക്രമാദിത്യ ചൗധരി പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. നജീബിനെ കുറിച്ച് ഓര്‍മ്മിപ്പിക്കാനും ജെഎന്‍ യു അഡ്മിനിസ്‌ട്രേഷനും പോലീസും ഈ വിഷയത്തില്‍ കാട്ടുന്ന അലംഭാവം തുറന്നുകാട്ടുന്നതിനും വേണ്ടിയുള്ള പ്രതിഷേധത്തില്‍ 300-ഓളം വിദ്യാര്‍ഥികള്‍ രാത്രി ഒമ്പതു മണിമുതല്‍ ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുമ്പില്‍ കുത്തിയിരുന്നു.

 

Share on

മറ്റുവാര്‍ത്തകള്‍