Continue reading “നാട്ടില്‍ വീണ്ടും കളി തുടങ്ങണം; പാക് ക്രിക്കറ്റ് ബോര്‍ഡ് വാങ്ങിയത് 3 ബുള്ളറ്റ് പ്രൂഫ് ബസ്സുകള്‍”

" /> Continue reading “നാട്ടില്‍ വീണ്ടും കളി തുടങ്ങണം; പാക് ക്രിക്കറ്റ് ബോര്‍ഡ് വാങ്ങിയത് 3 ബുള്ളറ്റ് പ്രൂഫ് ബസ്സുകള്‍”

"> Continue reading “നാട്ടില്‍ വീണ്ടും കളി തുടങ്ങണം; പാക് ക്രിക്കറ്റ് ബോര്‍ഡ് വാങ്ങിയത് 3 ബുള്ളറ്റ് പ്രൂഫ് ബസ്സുകള്‍”

">

UPDATES

കായികം

നാട്ടില്‍ വീണ്ടും കളി തുടങ്ങണം; പാക് ക്രിക്കറ്റ് ബോര്‍ഡ് വാങ്ങിയത് 3 ബുള്ളറ്റ് പ്രൂഫ് ബസ്സുകള്‍

Avatar

                       

അഴിമുഖം പ്രതിനിധി

മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ടീമുകളെ തങ്ങളുടെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നാല് പുതിയ ബുള്ളറ്റ്പ്രൂഫ്‌ ബസുകള്‍ വാങ്ങിച്ചു. 2009ല്‍ ശ്രീലങ്കന്‍ കളിക്കാര്‍ക്കെതിരെ നടന്ന വെടിവെപ്പില്‍ ആറു കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ആറു സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പൗരന്മാരും കൊല്ലപ്പെടുകയും ചെയ്തതിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മാച്ചുകള്‍ ഒന്നും പാക്കിസ്ഥാനില്‍ നടന്നിരുന്നില്ല. പാകിസ്ഥാന്‍റെ ഹോം മാച്ചുകളെല്ലാം ഇതിന് ശേഷം യു.എ.ഇയില്‍ വെച്ചാണ്‌ നടത്തി വന്നിരുന്നത്. ഇതുമൂലം പാകിസ്ഥാനില്‍ ഉള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് തങ്ങളുടെ ഹോം മാച്ചുകള്‍ കാണാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തു. ഇതേ കാരണം കൊണ്ടു തന്നെയാണ് 2015ല്‍ പാകിസ്ഥാനില്‍ നടക്കാനിരുന്ന സിംബാബ്‌വേയുടെ ഏകദിന പരമ്പര മാറ്റിവെച്ചതും എന്ന് വിശ്വസിക്കപ്പെടുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് രാജ്യത്ത് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണു ഈ നാല് കോസ്റ്റര്‍ ബസുകള്‍ വാങ്ങിയതെന്ന് ഒരു പി.സി.ബി. വക്താവ് പറഞ്ഞു. പാകിസ്ഥാന്‍ പര്യടനത്തിനു വരുന്ന ടീമംഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രതീക്ഷകള്‍ ഉണ്ടാകുമെന്നും. അവരെ നിരാശപ്പെടുത്താതെ ഏറ്റവും ഉയര്‍ന്ന സൌകര്യങ്ങള്‍ തന്നെ ലഭ്യമാക്കും.

ഈ ബുള്ളറ്റ്പ്രൂഫ്‌ ബസുകള്‍ സുരക്ഷയുടെ കാര്യത്തില്‍ അവരെ ബോധ്യപ്പെടുത്താന്‍ പ്രാപ്തമാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on

മറ്റുവാര്‍ത്തകള്‍