UPDATES

ഓഫ് ബീറ്റ്

കോണ്‍ഗ്രസിന്റെ അറ്റകൈ

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-142

                       

2004-ല്‍ ഏപ്രില്‍ 20 മുതല്‍ മെയ് 10 വരെയാണ് ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നത്. മെയ് 13ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എട്ടു വര്‍ഷത്തിന് ശേഷം അധികാരത്തില്‍ കോണ്‍ഗ്രസ് സഖ്യം തിരിച്ചെത്തി. കോണ്‍ഗ്രസ് ഒറ്റയ്ക്കായിരുന്നില്ല മത്സരിച്ചിരുന്നത്. സഖ്യ കക്ഷികളുടെ സഹായത്തോടെ 543ല്‍ 335 അംഗങ്ങളുടെ പിന്തുണയുള്ള ഒരു മന്ത്രിസഭയാണ് അന്ന് രൂപീകരിച്ചത്. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് അഥവ യുപിഐ എന്നാണ് ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച ഒരു സഖ്യമായിരുന്നു അത്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി), സമാജ് വാദി പാര്‍ട്ടി, കേരള കോണ്‍ഗ്രസ്, ഇടത് മുന്നണി തുടങ്ങിയവരുടെ പുറമെ നിന്നുള്ള പിന്തുണ ഈ മുന്നണിക്ക് ഉണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടുകൂടി രൂപം കൊണ്ട ഒരു മന്ത്രിസഭയായിരുന്നു അത്.

1989 ലെ ദേശീയ മുന്നണി രൂപീകരണം

സോണിയ ഗാന്ധി ആയിരുന്നു കോണ്‍ഗ്രസിന്റെ നേതാവ് എങ്കിലും അവരെ പ്രധാനമന്ത്രിയാക്കാന്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടിക്കാര്‍ തയ്യാറായിരുന്നില്ല. സോണിയ ഗാന്ധി വിദേശിയാണെന്നതായിരുന്നു ചിലരുടെ എതിര്‍പ്പിന് കാരണം. എന്നാല്‍ വിശാലമനസോടെ അവര്‍ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയതും ചരിത്രം. പ്രാദേശിക പാര്‍ട്ടികളെ എല്ലാം വിശ്വാസത്തില്‍ എടുത്ത് രൂപം കൊണ്ട യുപിഎ സര്‍ക്കാര്‍ തുടര്‍ന്ന് 10 വര്‍ഷം ഭരിക്കുകയുണ്ടായി.

പ്രാദേശിക പാര്‍ട്ടികളെ അംഗീകരിച്ച കോണ്‍ഗ്രസിന്റെ നിലപാടിനെ വിഷയമാക്കി പ്രസന്നന്‍ ആനിക്കാട് വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. ഒട്ടേറെ കൈകളോടുകൂടി എല്ലാ പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തുന്ന സോണിയ ഗാന്ധിയെയാണ് കാര്‍ട്ടൂണില്‍ പ്രസന്നന്‍ ആനിക്കാട് വരച്ചിരിക്കുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത് എന്നത് കൊണ്ട് ഈ കാര്‍ട്ടൂണ്‍ പ്രസകതമായ ചര്‍ച്ചാ വിഷയമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: പ്രസന്നന്‍ ആനിക്കാട്

 

Share on

മറ്റുവാര്‍ത്തകള്‍