Continue reading “പറഞ്ഞു പറ്റിച്ചു, സാഫ് ഗെയിംസ് വേദി കേരളമല്ല”

" /> Continue reading “പറഞ്ഞു പറ്റിച്ചു, സാഫ് ഗെയിംസ് വേദി കേരളമല്ല”

"> Continue reading “പറഞ്ഞു പറ്റിച്ചു, സാഫ് ഗെയിംസ് വേദി കേരളമല്ല”

">

UPDATES

പറഞ്ഞു പറ്റിച്ചു, സാഫ് ഗെയിംസ് വേദി കേരളമല്ല

                       

അഴിമുഖം പ്രതിനിധി

കേരളം സ്വപ്‌നം കണ്ടത് വെറുതെയായി. സാഫ് ഗെയിംസ് കേരളത്തിനില്ല. അസമിലും മേഘാലയിലുമായി നടത്താനാണ് ധാരണ. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നാണ് അറിയുന്നത്. വേദി മാറ്റിയ കാര്യം ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് കുമാര്‍ മേഹ്തയാണ് കേരളത്തെ അറിയിച്ചത്. എന്നാല്‍ ഗെയിംസ് വേദി മാറ്റിയ വിവരം കേരളത്തെ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും വാര്‍ത്തകളുണ്ട്. ദേശീയ ഗെയിംസിനു പിന്നാലെ സാഫ് ഗെയിംസിനും കേരളം വേദിയാകുന്നതിന്റെ സന്തോഷത്തിലായിരുന്നു സംസ്ഥാനം ഇതുവരെ. കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ പ്രത്യേക താല്‍പര്യമാണ് സാഫ് ഗെയിംസ് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിയതിനു പിന്നിലെന്നാണ് പറയുന്നത്. അസം സ്വദേശിയാണ് മന്ത്രി.

Share on

മറ്റുവാര്‍ത്തകള്‍