Continue reading “ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടും; സഹകരണ വായ്പ തിരിച്ചടയ്ക്കാന്‍ ഇളവ്”

" /> Continue reading “ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടും; സഹകരണ വായ്പ തിരിച്ചടയ്ക്കാന്‍ ഇളവ്”

"> Continue reading “ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടും; സഹകരണ വായ്പ തിരിച്ചടയ്ക്കാന്‍ ഇളവ്”

">

UPDATES

ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടും; സഹകരണ വായ്പ തിരിച്ചടയ്ക്കാന്‍ ഇളവ്

                       

അഴിമുഖം പ്രതിനിധി

നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ശമ്പളവും പെന്‍ഷനും കറന്‍സി നോട്ടായി നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ബാങ്ക് പ്രതിനിധികളുമായി ധനകാര്യ സെക്രട്ടറി ഇന്ന് ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

1000 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ റിസര്‍വ് ബാങ്കിന്‌റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല. തീരുമാനം ഉണ്ടായില്ലെങ്കില്‍ പരമാവധി 24000 രൂപ വരെയേ പിന്‍വലിക്കാനാവൂ.
അതേസമയം സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പ തിരിച്ചടയ്ക്കുന്നതിന് നാല് മാസത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെ ജപ്തിയുണ്ടാവില്ല. പിഴയും ഈടാക്കില്ല. മന്ത്രിസഭാ യോഗത്തിന്‌റേതാണ് തീരുമാനം.

ക്യാബിനറ്റ് തീരുമാനങ്ങള്‍ (30.11.2016)

നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്ന് വായ്പാ തുക തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സഹകരണ ബാങ്കുകള്‍ /സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് 31.03.2017 വരെ മോറോട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 01.07.2011 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി മന്ത്രിസഭായോഗം റദ്ദാക്കി. 04.06.2016 ന് ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്കുമാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളു.
 
സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം, സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തും.

കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കും.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ 281 തസ്തികകള്‍ സൃഷ്ടിക്കും. 38 അദ്ധ്യാപകരെ ഉടന്‍ നിയമിക്കും

നിയമനം

ഷീല തോമസ് IAS നെ പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

ഉഷ റ്റൈറ്റസ് IAS  പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി

കെ.ആര്‍. ജ്യോതിലാല്‍ IAS  ഏവിയേഷന്‍ വകുപ്പിന്‍റെ അധിക ചുമതല

എ. ഷാജഹാന്‍ IAS – തദ്ദേശ ഭരണവകുപ്പ് സെക്രട്ടറി

മിനി ആന്‍റണി IAS – സാമൂഹ്യനീതി വകുപ്പിന്‍റെ അധിക ചുമതല

സുരേഷ് ബാബു IAS – കേരള സംസ്ഥാന സഹകരണ ബാങ്ക് എം.ഡി. , കേരള കോ- ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ & റൂറല്‍ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ അധിക
ചുമതല.

ചുവടെ പറയുന്നവരെ മുനിസിഫ് മജിസ്ട്രേറ്റ്മാരായി നിയമിച്ചു:

ശിവദാസ്. എസ്, നിസ്സാം എ, ജോമി അനു ഐസക്ക് , മീര ജോണ്‍ കെ, ശ്രീജ ജെ, കണ്ണന്‍ എല്‍, മനേഷ് എസ്.വി, കാര്‍ത്തിക എ.ആര്‍, സന്തോഷ് റ്റി.കെ,              കാര്‍ത്തിക കെ, എം.ആര്‍. ദിലീപ്, അനീസ എ, നിജേഷ്കുമാര്‍ പി,
അരുണ്‍കുമാര്‍ പി, ഷൈനി എം.എസ്., സൂര്യ എസ്. സുകുമാരന്‍,
കൃഷ്ണ പ്രഭന്‍. ആര്‍, ശാലിനി ബി, ജൈബി കുര്യാക്കോസ്, സുമി ചന്ദ്രന്‍

Share on

മറ്റുവാര്‍ത്തകള്‍