June 17, 2025 |

അയ്യോ മിസ് ആയി… ഡി കെയുടെ സിക്‌സ് കാണാന്‍ രോഹിതിന് ഭാഗ്യമുണ്ടായില്ല

നിദാഹാസ് ട്വന്റി-20 പരമ്പരയുടെ ഫൈനലില്‍ ഇന്ത്യക്ക് വിജയം നല്‍കി കൊണ്ട് ദിനേശ് കാര്‍ത്തിക് നേടിയ ആ അവിസ്മരണീയ സിക്‌സ് കാണാനുള്ള ഭാഗ്യം ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഉണ്ടായില്ല. തനിക്ക് നഷ്ടമായി പോയ ആ സുവര്‍ണ നിമിഷത്തെ കുറിച്ച് രോഹിത് തന്നെയാണ് പറഞ്ഞത്. അവസാന പന്തും കാത്ത് ദിനേശ് കാര്‍ത്തിക് ബാറ്റുമായി ഒരുങ്ങി നില്‍ക്കുന്ന സമയത്ത് രോഹിത് കളി കാണാന്‍ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാന്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോയി തിരികെ വരുന്നതേ ഉണ്ടായിരുന്നുള്ളു എന്നാണ് […]

നിദാഹാസ് ട്വന്റി-20 പരമ്പരയുടെ ഫൈനലില്‍ ഇന്ത്യക്ക് വിജയം നല്‍കി കൊണ്ട് ദിനേശ് കാര്‍ത്തിക് നേടിയ ആ അവിസ്മരണീയ സിക്‌സ് കാണാനുള്ള ഭാഗ്യം ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഉണ്ടായില്ല. തനിക്ക് നഷ്ടമായി പോയ ആ സുവര്‍ണ നിമിഷത്തെ കുറിച്ച് രോഹിത് തന്നെയാണ് പറഞ്ഞത്. അവസാന പന്തും കാത്ത് ദിനേശ് കാര്‍ത്തിക് ബാറ്റുമായി ഒരുങ്ങി നില്‍ക്കുന്ന സമയത്ത് രോഹിത് കളി കാണാന്‍ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാന്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോയി തിരികെ വരുന്നതേ ഉണ്ടായിരുന്നുള്ളു എന്നാണ് രോഹിത് കളി കഴിഞ്ഞശേഷം പറഞ്ഞത്. ഒരു പന്തില്‍ നിന്നും ജയിക്കാന്‍ അഞ്ചു റണ്‍സ് വേണ്ടിയരുന്നപ്പോഴാണ് കാര്‍ത്തിക് ഒരു തകര്‍പ്പന്‍ സിക്‌സിലൂടെ മുഴുവന്‍ ഇന്ത്യക്കാരെയും കോരിത്തരിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.

ദിനേഷ് ചെയ്തത് കാണുമ്പോള്‍ ഒരുപാട് സന്തോഷം, കളിക്കാന്‍ വേണ്ട സമയം അദ്ദേഹത്തിനു കിട്ടിയിരുന്നില്ല, എങ്കിലും തന്റെ ശക്തി അദ്ദേഹം പ്രകടിപ്പിച്ചു. ദിനേഷിന്റെ അനുഭവപരിചയവും ഫിനിഷിംഗ് മികവും ഇനിയും ടീമിന് ഉപകാരപ്പെടും. നമ്മുടെ ബാറ്റിംഗ് നിരയില്‍ എനിക്ക് പൂര്‍ണമായ വിശ്വാസം ഉണ്ടായിരുന്നു; രോഹിത് ഫൈനല്‍ മത്സരത്തിനുശേഷം പറഞ്ഞു. മത്സരത്തില്‍ 42 പന്തില്‍ 52 റണ്‍സ് നേടിയ രോഹിത്തിന്റെ പ്രകടനവും ഇന്ത്യന്‍ വിജയത്തിന് തുണയായിരുന്നു. ഇന്ത്യയുടെ ടോപ് സ്‌കോററും ക്യാപ്റ്റന്‍ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×