Continue reading “കേരള തീരത്ത് ഇന്ന് രാത്രിയിൽ കള്ളക്കടൽ; തിരമാലകള്‍ക്ക് രണ്ടര മീറ്റര്‍ വരെ ഉയരം”

" /> Continue reading “കേരള തീരത്ത് ഇന്ന് രാത്രിയിൽ കള്ളക്കടൽ; തിരമാലകള്‍ക്ക് രണ്ടര മീറ്റര്‍ വരെ ഉയരം”

"> Continue reading “കേരള തീരത്ത് ഇന്ന് രാത്രിയിൽ കള്ളക്കടൽ; തിരമാലകള്‍ക്ക് രണ്ടര മീറ്റര്‍ വരെ ഉയരം”

">

UPDATES

കേരള തീരത്ത് ഇന്ന് രാത്രിയിൽ കള്ളക്കടൽ; തിരമാലകള്‍ക്ക് രണ്ടര മീറ്റര്‍ വരെ ഉയരം

                       

കേരള തീരത്ത് ഇന്ന് രാത്രിയിൽ കള്ളക്കടൽ അഥവാ സ്വെൽ വേവ്സ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. തിരമാലകൾ പതിവിലും ഉയർന്നുപൊങ്ങുന്ന പ്രതിഭാസമാണിത്. സമുദ്രനിരപ്പിൽനിന്നും 1.8 മീറ്റർ മുതൽ 2.4 മീറ്റർ വരെ ഉയരുമെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശത്താണ് തിരകൾ അസാധാരണമാം വിധം ഉയരുക.

സ്വെൽ വേവ്സ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ആഴക്കടലിലുണ്ടാകുന്ന വൻ തരംഗങ്ങളുടെ ഫലമായാണ് രൂപപ്പെടുന്നത്. ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവ്വീസസ് ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാത്രി പതിനൊന്ന് വരെയായിരിക്കും ഈ പ്രതിഭാസം ഉണ്ടാകുക.

സാധാരണ തിരമാലകൾ തീരത്ത് നിന്നും നൂറ് കിലോമീറ്റർ ചുറ്റളവിൽ കാറ്റ് വീശുന്നതുമൂലമാണ് ഉണ്ടാകുന്നതെങ്കിൽ സ്വെൽവേവ്സ് രൂപപ്പെടുന്നത് 4000 മുതൽ 5000 വരെ കിലോമീറ്റര്‍ അകലെ പുറംകടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതുമൂലമാണ്. രണ്ട് മീറ്ററോളം ഉയരം മാത്രമാണ് തിരമാലകൾക്ക് ഉണ്ടാവുക എങ്കിലും ഇവ വളരെ ശക്തിയേറിയവ ആയിരിക്കും. ചുഴലിക്കാറ്റിൻറെ പ്രവാഹത്താൽ ആഞ്ഞടിക്കുന്നതുമൂലമാണിത്. എന്നാൽ കാറ്റ് നിലച്ച ശേഷവും ശക്തിയായി പ്രവഹിക്കാൻ കഴിയുന്ന ഇവയ്ക്ക് പ്രഭവസ്ഥാനത്ത് നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ ഇങ്ങനെ സഞ്ചരിക്കാൻ കഴിയും. കടൽ പുറമെ ശാന്തമെന്ന് തോന്നിക്കുമെങ്കിലും ഒന്നിനു പിറകെ ഒന്നായി ശക്തിയായി ആഞ്ഞടിക്കുന്ന ഈ തിരമാലകൾ കടൽ ക്ഷോഭത്തിന് കാരണമാകാറുണ്ട്. കൂടാതെ ഈ ഭീമൻ തിരമാലകളുടെ ഗതിയറിയാതെ ബോട്ടുകൾ കുടുങ്ങിപ്പോകുകയും തിര ബോട്ടുകളെ മറിച്ചിടാനും സാധ്യതയുണ്ട്. ഇതിനാലാണ് ഇതിനെ കള്ളക്കടൽ എന്നും വിളിക്കുന്നത്.

മീൻ പിടുത്തക്കാർക്കും, ബോട്ടിൽ പോകുന്നവർക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതെസമയം ഈ തിരമാലകൾക്ക് സുനാമിയുമായി ബന്ധമില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. സാധാരണ വർഷത്തിൽ പല തവണ ഉണ്ടാകുന്ന ഈ പ്രതിഭാസം ഇത്തവണ വേലിയേറ്റത്തോടനുബന്ധിച്ചായതിനാലാണ് മുന്നറിയിപ്പ്.

Related news


Share on

മറ്റുവാര്‍ത്തകള്‍