Continue reading “ദളിത്‌ വിദ്യാര്‍ഥിയെ അപമാനിച്ച പ്രോക്ടര്‍ക്കെതിരെ ഇഫ്ലുവില്‍ പ്രതിഷേധം”

" /> Continue reading “ദളിത്‌ വിദ്യാര്‍ഥിയെ അപമാനിച്ച പ്രോക്ടര്‍ക്കെതിരെ ഇഫ്ലുവില്‍ പ്രതിഷേധം”

"> Continue reading “ദളിത്‌ വിദ്യാര്‍ഥിയെ അപമാനിച്ച പ്രോക്ടര്‍ക്കെതിരെ ഇഫ്ലുവില്‍ പ്രതിഷേധം”

">

UPDATES

ദളിത്‌ വിദ്യാര്‍ഥിയെ അപമാനിച്ച പ്രോക്ടര്‍ക്കെതിരെ ഇഫ്ലുവില്‍ പ്രതിഷേധം

Avatar

                       

അഴിമുഖം പ്രതിനിധി

ദളിത്‌ വിദ്യാര്‍ഥിയെ അപമാനിച്ച സര്‍വ്വകലാശാല പ്രോക്ടര്‍ക്കെതിരെ ഇഫ്ലുവില്‍ പ്രതിഷേധം. പ്രകാശ്‌ കോണ എന്ന സര്‍വ്വകലാശാല പ്രോക്ടറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിലാണ്. കൂണല്‍ ദഗ്ഗല്‍ എന്ന ദളിത്‌ ഗവേഷക വിദ്യാര്‍ഥിയെ ഇയാള്‍ ദേഹോപദ്രവമേല്‍പ്പിക്കുകയും സര്‍വ്വകലാശാലാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് കാമ്പസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കൂടാതെ ഹോസ്റ്റലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. തീസിസ് സമര്‍പ്പിച്ചു കഴിഞ്ഞതിനാല്‍ കാമ്പസില്‍ വന്നത് താന്‍ വൈവയ്ക്കു വേണ്ടി മാത്രമാണ് എന്നും കാമ്പസ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടില്ല എന്നും വിദ്യാര്‍ഥി പറയുന്നു.  ഹൈദരാബാദ് സര്‍വ്വകലാശാല ഫൈന്‍ ആര്‍ട്സ് വിഭാഗം വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ് കൂണല്‍. രോഹിത് വെമുല വിഷയത്തിലുണ്ടായ പ്രതിഷേധത്തില്‍ കൂണല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കാമ്പസില്‍ ദളിതുകള്‍ നേരിടുന്നത് മോശം പ്രതികരണമാണ് എന്നും മുന്‍പ് കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം വരെ ഇവിടെയുണ്ടായി എന്ന് കൂണല്‍ ആരോപിക്കുന്നു.   

 

Share on

മറ്റുവാര്‍ത്തകള്‍