Continue reading “ചരിത്രത്തില്‍ ഇന്ന്: യുഎസ്എസ്ആറിന്റെ പിറവിയും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന റാഞ്ചലും”

" /> Continue reading “ചരിത്രത്തില്‍ ഇന്ന്: യുഎസ്എസ്ആറിന്റെ പിറവിയും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന റാഞ്ചലും”

"> Continue reading “ചരിത്രത്തില്‍ ഇന്ന്: യുഎസ്എസ്ആറിന്റെ പിറവിയും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന റാഞ്ചലും”

">

UPDATES

ഓഫ് ബീറ്റ്

ചരിത്രത്തില്‍ ഇന്ന്: യുഎസ്എസ്ആറിന്റെ പിറവിയും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന റാഞ്ചലും

Avatar

                       

1922 ഡിസംബര്‍ 30
യുഎസ്എസ്ആര്‍ പിറക്കുന്നു

റഷ്യ, ബെലോറഷ്യ, യുക്രൈന്‍, അസര്‍ബൈജാന്‍- അര്‍മേനിയന്‍ റിപ്പബ്ലിക്കുകള്‍ എന്നിവ ഉള്‍പ്പെട്ട ഒരു കോണ്‍ഫെഡറേഷന്‍ എന്ന രൂപത്തില്‍ 1922 ഡിസംബര്‍ 30 ന് യൂണിയന്‍ ഓഫ് സോവിയറ്റ് റിപ്പബ്ലിക് അഥവ യുഎസ്എസ്ആര്‍ ഉദയം കൊണ്ടു. മാര്‍ക്‌സിസ്റ്റ് സോഷ്യലിസം പിന്തുടരുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം എന്ന പ്രത്യേകതയും പേറിക്കൊണ്ടായിരുന്നു യുഎസ്എസ്ആര്‍ ചരിത്രത്തിലേക്ക് കയറിയത്. റഷ്യന്‍ വിപ്ലവത്തിന്റെയും വ്‌ളാഡ്മിര്‍ ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക് പാര്‍ട്ടി നടത്തിയ ആഭ്യന്തരയുദ്ധത്തിന്റെയും ഫലമായി സോവിയറ്റ് സേനയെ തറപറ്റിച്ചാണ് യുഎസ്എസ്ആറില്‍ മാര്‍ക്‌സിസ്റ്റ് സോഷ്യലിസം സ്ഥാപിതമാകുന്നത്. ലോകത്തിന് മുന്നില്‍ പ്രബലമായ ശക്തിയായി ഉയര്‍ന്നു നിന്ന യുഎസ്എസ്ആര്‍ 1991 ഓടുകൂടി ശിഥലമാക്കപ്പെടുകയായിരുന്നു.

1999 ഡിസംബര്‍ 30
ഇന്ത്യന്‍ എയര്‍ലൈന്‍ വിമാനറാഞ്ചല്‍ നാടകത്തിന് അവസാനം

ഐ സി 814 ഇന്ത്യന്‍ എയര്‍ലൈന്‍ എയര്‍ബസ് എ 300 വിമാനം റാഞ്ചിയതുമായിബന്ധപ്പെട്ട സങ്കീര്‍ണതകളെല്ലാം 1999 ഡിസംബര്‍ 30 ന് അവസാനിക്കുന്നു. റാഞ്ചികളുടെ ആവശ്യപ്രകാരം ഇന്ത്യന്‍ ജയിലുകളില്‍ തടവിലാക്കിയിരുന്ന തീവ്രവാദിക നേതാക്കളെ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറയതോടെ ബന്ദികളെ മോചിപ്പിക്കാന്‍ തീവ്രവാദികളും സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് രാജ്യത്തെ ഭയത്തിന്റെ നടുക്കടലില്‍ നിര്‍ത്തിയ ബന്ദിനാടകത്തിന് തിരശ്ശീല വീഴുന്നത്.

ഡിസംബര്‍ 24 നായിരുന്നു ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വോവുകയായിരുന്ന വിമാനം പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത് ഉല്‍ മുജാഹുദീന്‍ തീവ്രവാദികള്‍ റാഞ്ചുന്നത്. റാഞ്ചികള്‍ വിമാനം തങ്ങളുടെ വരുതിയിലാക്കിയശേഷം അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് തിരിച്ചുവിടാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങോട്ടേയ്ക്കുള്ള യാത്രയ്ക്കിടയില്‍ അമത്‌സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങില്‍ വിമാനം ലാന്‍ഡ് ചെയ്തിരുന്നു. ദുബായില്‍ വിമാനം നിലത്തിറക്കിയശേഷം 167 ബന്ദികളില്‍ 27 പേരെ റാഞ്ചികള്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ ബന്ദികളില്‍ ഒരാളെ അവര്‍ വധിക്കുകയും ചെയ്തു. ഏഴ്ദിവസം നീണ്ട നിന്ന ഈ റാഞ്ചിനാടകത്തിനൊടുവില്‍ ഭീകരരുടെ ആവശ്യത്തിനു മുന്നില്‍ വഴങ്ങി മുഷ്താഖ് അഹമ്മദ് സാര്‍ഗര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മൗലാന മസൂദ് അസര്‍ എന്നീ കൊടുംഭീകകരരെ വിട്ടയക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന ബാക്കിയാത്രക്കാരെ ഭീകരര്‍ മോചിപ്പിക്കുകയും അവര്‍ ഡിസംബര്‍ 31 ന് ന്യഡല്‍ഹിയില്‍ തിരിച്ചെത്തുകയും ചെയ്തു. അന്ന് മോചിപ്പിച്ച ഭീകരരാണ് പിന്നീട് പത്രപ്രവര്‍ത്തകനായ ഡാനിയല്‍ പോളിന്റെ തലയറുത്തതും സെപ്തംബര്‍ 11 ലെ മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്തതും.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍