സഞ്ചാരിക്കളായ ബാലാജി (കെ ആര്‍ വിജയന്‍) എന്ന ചായക്കടക്കാരനും അദ്ദേഹത്തിന്റെ ഭാര്യ മോഹനയും ഏവര്‍ക്കും പരിചതനാണ്. എറണാകുളം കതൃക്കടവ് റോഡിലെ ചെറിയ ചായക്കടയുടെ ഉടമ ഇതിനകം യാത്ര ചെയ്തത് അമേരിക്കയടക്കം 23 ലോക രാഷ്ട്രങ്ങളാണ്. എന്നിട്ടും യാത്രചെയ്തു മതിയായിട്ടില്ല ബാലാജിക്ക്. ഇനിയും ഒരുപാട് രാജ്യങ്ങള്‍ കാണണം. അതിനുള്ള പണം കണ്ടെത്താന്‍ 5 രൂപയ്ക്ക് ചായ വിറ്റാല്‍ മാത്രം പോര. അതിനൊരു പുതിയ വഴി കണ്ടെത്തിയിരിക്കയാണ് ബാലാജി. തന്റെ യാത്രകളെക്കുറിച്ച് എഴുതുക.
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് നിലവിലെ ഈ യാത്ര ദമ്പതികളുടെ മോഹം. ഇതിനു മുന്‍പുള്ള പലയാത്രകള്‍ക്കും സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ അതൊന്നുംതന്നെയില്ല. അപ്പോഴാണ് യാത്രാവിവരണം എന്ന ആശയം ഉദിച്ചത്. കണ്ട രാജ്യങ്ങളിലെ കാഴ്ചയൊന്നും ബാലാജി മറന്നിട്ടില്ല. എന്നാല്‍ അത് കേട്ട് ഒരു യാത്രാവിവരണമാക്കാന്‍ ഒരാളെ ആവശ്യമുണ്ട്. വിവരമറിഞ്ഞ് എഴുതാന്‍ തയ്യാറായി പലരും വരുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒന്നും ശരിയായിട്ടില്ല. യാത്രാവിവരണം വിറ്റ് കാശുണ്ടാക്കാനൊന്നും ബാലാജീക്ക് ഉദ്ദേശമില്ല. യ്ത്രയ്ക്കുള്ള പണം കണ്ടെത്തണം അത്രയേള്ളൂ.
ഇതുവരെ സന്ദര്‍ശിച്ച 23 രാജ്യങ്ങളിലും ഭാര്യ മോഹനയുമുണ്ടായിരുന്നു ബാലാജിക്കൊപ്പം. ഇരുവരുടേയും യാത്ര പ്രേമം കേരളവും ഇന്ത്യയും കടന്ന് ലോകം തന്നെ കീഴടക്കിയത് വളരെ പെട്ടന്നായിരുന്നു. ദേശിയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് ഡ്രൂ ബിന്‍സ്‌കി കൊച്ചിയിലെത്തി ഇവരെക്കുറിച്ച് വീഡിയോ എടുക്കുന്നത്. ഇതും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.
1963 കാലഘട്ടത്തിലാണ് ഇരുവരും തങ്ങളുടെ യാത്ര ആരംഭിക്കുന്നത്. ചായക്കടയില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവെച്ചാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നത്. 90 കളുടെ പകുതിയിലാണ് ശ്രീ ബാലാജി കോഫി ഹൗസ് ആരംഭിക്കുന്നത്. യാത്രകളാണ് ഇരുവരുടേയും ലക്ഷ്യം. കിട്ടിയ ജീവിതം സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണ്ടേ എന്നാണ് ഇവര്‍ പറയുന്നത്.
Read More:കുത്താമ്പുള്ളി ഗ്രാമം പുനര്‍ജനിക്കുന്നു: ടൂറിസത്തിന്റെ കൈപിടിച്ച്