Continue reading “രാം ഗോപാല്‍ വര്‍മ്മ ചിത്രം ‘കില്ലിംഗ് വീരപ്പന്‍’ കോടതിയിലേക്ക്”

" /> Continue reading “രാം ഗോപാല്‍ വര്‍മ്മ ചിത്രം ‘കില്ലിംഗ് വീരപ്പന്‍’ കോടതിയിലേക്ക്”

">

UPDATES

സിനിമ

രാം ഗോപാല്‍ വര്‍മ്മ ചിത്രം ‘കില്ലിംഗ് വീരപ്പന്‍’ കോടതിയിലേക്ക്

                       

അഴിമുഖം പ്രതിനിധി

രാം ഗോപാല്‍ വര്‍മ്മ ചിത്രം ‘കില്ലിംഗ് വീരപ്പന്‍’പ്രദര്‍ശിപ്പിക്കുന്നതിനു വിലക്ക് . വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി  നല്‍കിയ പരാതിയിന്മേല്‍ ബെംഗലൂരു സെഷന്‍സ് കോടതിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും വിലക്കിയത്. എട്ടു വര്‍ഷം മുന്‍പ് സംവിധായകന്‍ താനുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചു എന്ന ആരോപണമുയര്‍ത്തിയാണ് അവര്‍ സ്റ്റേ വാങ്ങിയിരിക്കുന്നത്. ചിത്രം ഹിന്ദിയില്‍ മാത്രമേ നിര്‍മ്മിക്കൂ എന്നു കരാറില്‍ പറഞ്ഞിരുന്നതായും എന്നാല്‍ ഇപ്പോള്‍ തമിഴ് അടക്കം മൂന്നു തെക്കേ ഇന്ത്യന്‍ ഭാഷകളില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നതായും അവര്‍ പറഞ്ഞു. ഇത് തന്‍റെയും മക്കളുടെയും സ്വകാര്യജീവിതത്തിനു പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വീരപ്പനെ പിടിക്കാനായി നടത്തിയ ‘ഓപ്പറേഷന്‍ കൊക്കൂണ്‍’ ആധാരമാക്കി നിര്‍മ്മിച്ച ‘കില്ലിംഗ് വീരപ്പന്‍’ ഡിസംബര്‍ അവസാനത്തോടെ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. വീരപ്പന്‍ ബന്ദിയാക്കിയ കന്നഡ സിനിമാ താരം ഡോക്ടര്‍ രാജ്കുമാറിന്‍റെ മകന്‍ ശിവരാജ്കുമാര്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സമാനമായ പ്രമേയത്തില്‍ വേറെയും ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.    

 

Share on

മറ്റുവാര്‍ത്തകള്‍