Continue reading “വിജയ്, നയന്‍താര സമാന്ത എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്”

" /> Continue reading “വിജയ്, നയന്‍താര സമാന്ത എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്”

"> Continue reading “വിജയ്, നയന്‍താര സമാന്ത എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്”

">

UPDATES

വിജയ്, നയന്‍താര സമാന്ത എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Avatar

                       

അഴിമുഖം പ്രതിനിധി

തെന്നിന്ത്യന്‍ ചലച്ചിത്രതാരം നയന്‍താരയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചിയിലെ തേവരയിലുള്ള വീട്ടിലും തിരുവല്ലയിലെ കുടുംബവീട്ടിവും ചെന്നൈയിലുമുള്ള വീടുകളിലാണ് റെയ്ഡ്.മറ്റൊരു തെന്നിന്ത്യന്‍താരമായ സമാന്തയുടെയും വീട്ടിലും റെയ്ഡ് നടന്നതായാണ് വിവരം.

അതേസമയം തമിഴ് സൂപ്പര്‍താരം വിജയ് യുടെ വീട്ടിലും ആദായവകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തി. താരത്തിന്റെ പുതിയ ചിത്രമായ പുലിയുടെ സംവിധായകന്‍ ചിമ്പുദേവന്റെയും നിര്‍മാതാക്കളുടെയും വീടുകളിലും റെയ്ഡ് നടന്നു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നരിക്കുന്നത്. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് റെയ്ഡ്. ചിത്രത്തിന്റെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ബന്ധമുള്ള 25 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിട്ടുണ്ട്.

പുലി എന്ന ചിത്രവുമായി ബന്ധപ്പെട്ട് കോടികളുടെ നികുതിവെട്ടിപ്പ് നടന്നിട്ടുള്ളതായി നേരത്തെ ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍