Continue reading “അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ അടിച്ചെടുത്തത് 417 റണ്‍സും റെക്കോര്‍ഡും”

" /> Continue reading “അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ അടിച്ചെടുത്തത് 417 റണ്‍സും റെക്കോര്‍ഡും”

"> Continue reading “അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ അടിച്ചെടുത്തത് 417 റണ്‍സും റെക്കോര്‍ഡും”

">

UPDATES

കായികം

അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ അടിച്ചെടുത്തത് 417 റണ്‍സും റെക്കോര്‍ഡും

                       

അഴിമുഖം പ്രതിനിധി

ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണറുടെ(178)സെഞ്ച്വറിയുടെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും(88) സ്റ്റീഫന്‍ സ്മിത്തിന്റെയും(95) അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 417 റണ്‍സ് നേടി.

2007 ലെ ലോകകപ്പില്‍ ബെര്‍മുഡയ്‌ക്കെതിരെ ഇന്ത്യ നേടിയ 413 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ന് ഓസ്‌ട്രേലിയ മറികടന്നത്. ലോകകപ്പില്‍ ഒരു ഓസീസ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് വാര്‍ണര്‍ നേടിയത് 133 പന്തില്‍ 5 സിക്‌സുകളും 19 ഫോറുകളും ഉള്‍പ്പെട്ടതായിരുന്നു വാര്‍ണറിന്റെ ഇന്നിംഗ്‌സ്. 2007ല്‍ വെസ്റ്റിന്‍ഡീസിനെതിരെ മാത്യു ഹെയ്ഡന്‍ നേടിയ 158 റണ്‍സാണ് വാര്‍ണര്‍ പഴങ്കഥയാക്കിയത്. രണ്ടാം വിക്കറ്റില്‍ വാര്‍ണറും സ്മിത്തും ചേര്‍ന്ന് നേടിയ 260 റണ്‍സിന്റെ കൂട്ടുകെട്ട് ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ ഏതൊരു വിക്കറ്റിലെയും ഉയര്‍ന്ന കൂട്ടുകെട്ടാണ്. അവസാന ഓവറുകളില്‍ തീ കാറ്റായി ആഞ്ഞുവീശിയടിച്ച മാക്‌സ്‌വെല്‍ വെറും 39 പന്തിലാണ് 88 റണ്‍സ് നേടിയത്. 6 ബൗണ്ടറികളും 7 സിക്‌സുകളും അടങ്ങിയതായിരുന്നു ആ ഇന്നിങ്ങ്‌സ്.

 

Share on

മറ്റുവാര്‍ത്തകള്‍