Continue reading “‘എന്നെ ഇഷ്ടമല്ലാത്ത ആളുകളില്‍ ഒരാളാണ്’, മുള്ളറെ സ്വഭാവഹത്യ ചെയ്തുകൊണ്ട് ട്രംപ്”

" /> Continue reading “‘എന്നെ ഇഷ്ടമല്ലാത്ത ആളുകളില്‍ ഒരാളാണ്’, മുള്ളറെ സ്വഭാവഹത്യ ചെയ്തുകൊണ്ട് ട്രംപ്”

"> Continue reading “‘എന്നെ ഇഷ്ടമല്ലാത്ത ആളുകളില്‍ ഒരാളാണ്’, മുള്ളറെ സ്വഭാവഹത്യ ചെയ്തുകൊണ്ട് ട്രംപ്”

">

UPDATES

വിദേശം

‘എന്നെ ഇഷ്ടമല്ലാത്ത ആളുകളില്‍ ഒരാളാണ്’, മുള്ളറെ സ്വഭാവഹത്യ ചെയ്തുകൊണ്ട് ട്രംപ്

                       

മുന്‍ സ്പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ‘അന്വേഷണ സംഘം പ്രസിഡന്റ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടില്ല’ എന്ന് മുള്ളര്‍ ഇന്നലെ പറഞ്ഞിരുന്നു. രണ്ടു വര്‍ഷത്തോളം ഈ വിഷയത്തില്‍ ഒന്നും പൊതുയിടത്ത് പ്രതികരിക്കാതിരുന്ന അദ്ദേഹം ഇന്നലെയാണ് മാധ്യമങ്ങളെ കണ്ടത്. ‘റിപ്പോര്‍ട്ടില്‍ എവിടെയും ട്രംപ് നിരപരാധിയാണെന്ന് പറയുന്നില്ല’ എന്ന് മുള്ളര്‍ തീര്‍ത്തുപറഞ്ഞു.

വ്യാഴാഴ്ച രാവിലെ ട്രംപ് പ്രതിരോധത്തിലായിരുന്നു. വൈറ്റ് ഹൗസ്സ് പൂര്‍ണ്ണമായും ട്രംപിനുവേണ്ടി ന്യായീകരിച്ചു. ‘എന്തെങ്കിലും തെളിവുണ്ടായിരുന്നുവെങ്കില്‍ എനിക്കെതിരെ കേസെടുക്കുമായിരുന്നു’ എന്ന് ട്രംപ് ട്വീറ്റ് ചെയ്തു. കൂടാതെ മുള്ളര്‍ റിപ്പോര്‍ട്ടിലെ സാരാംശങ്ങളെ വികലമാക്കി ചിത്രീകരിച്ചുകൊണ്ട് ട്രംപ് തുടരെത്തുടരേ ട്വീറ്റുകള്‍ ചെയ്തു തുടങ്ങി.

അതിനുശേഷം പത്രപ്രവര്‍ത്തകരെ കണ്ടപ്പോഴും മുള്ളറെ സ്വഭാവഹത്യ ചെയ്യുവാനും റിപ്പോര്‍ട്ടിലെ വാക്കുകള്‍ വളച്ചൊടിക്കുവാനും അദ്ദേഹം മറന്നില്ല. ‘അദ്ദേഹം ആകെ കുഴപ്പക്കാരനാണെന്ന് തോന്നുന്നു. ട്രംപിനെ ഇഷ്ടമല്ലാത്ത ആളുകളില്‍ ഒരാളാണ് അദ്ദേഹം. കുറ്റം ചെയ്തുവെന്നതിന് തെളിവുകള്‍ ഒന്നുമില്ല എന്നു പറഞ്ഞാല്‍ ആരോപണ വിധേയന്‍ നിരപരാധിയാണ് എന്നാണ് അര്‍ത്ഥം’ ട്രംപ് പറഞ്ഞു.

മുള്ളറുടെ പ്രസ്താവന വന്നതോടെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദവുമായി നിരവധി ഡെമോക്രാറ്റിക്ക് പ്രതിനിധികള്‍ രംഗത്തെത്തി. എന്നാല്‍ ഇംപീച്ച്മെന്റ് എന്ന വാക്ക് ഏറ്റവും മോശവും വെറുപ്പുണ്ടാക്കുന്നതുമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

Read: ‘വെറുതെ ചിലയ്ക്കാന്‍ നില്‍ക്കണ്ട, പെമ്പിള്ളേരാണെങ്കില്‍ സമയത്തിന് വരണം, നിന്നെയൊന്നും അകത്തു കേറ്റില്ല’, ‘എന്റെ കൂട്’ രാത്രിസത്രത്തിലെത്തിയ പെണ്‍കുട്ടികളോട് അധികൃതര്‍ പറഞ്ഞതാണ്

Share on

മറ്റുവാര്‍ത്തകള്‍