UPDATES

അഴിമുഖം ക്ലാസിക്സ്

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത് എന്തിന്?

തൊഴില്‍ പരമായ സത്യസന്ധതയ്ക്ക് പേര് കേട്ടയാളാണ് ഈ ഐ എ എസ് ഓഫീസര്‍

                       

തങ്ങള്‍ ചെയ്യുന്നത് തൊഴില്‍ മാത്രമാണെങ്കില്‍ പോലും ചില ആളുകള്‍ ചരിത്രപരമായ ദൌത്യം നിര്‍വ്വഹിക്കാന്‍ വിധിക്കപ്പെട്ടവരായിരിക്കും. കേരളത്തിന്‍റെ അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്ടത്തില്‍ മാത്യു എബ്രഹാമിന്‍റെ കാര്യത്തില്‍ ഇത് പൂര്‍ണ്ണമായും ശരിയാണ്.

തൊഴില്‍ പരമായ സത്യസന്ധതയ്ക്ക് പേര് കേട്ടയാളാണ് ഈ ഐ എ എസ് ഓഫീസര്‍. എന്നാല്‍ സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ) ജോലിചെയ്യുമ്പോള്‍ ഉള്‍പ്പെട്ടു എന്നു സംശയിക്കുന്ന നടപടിയില്‍ ഒരു വളഞ്ഞ യുക്തിയിലൂടെ എബ്രഹാമിനും അദ്ദേഹത്തിന്റെ മേധാവിയായിരുന്ന സി ബി ഭാവെയ്ക്കും എതിരെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സി ബി ഐ. ഭാവെയും അബ്രഹാമും അഴിമതിക്കറപ്പുരണ്ട ജിഗ്നേഷ് ഷായുടെ എം സി എക്സ്-എസ് എക്സിന് നാണയ ഊഹകച്ചവടത്തില്‍ അനുമതി നല്കിയത് സംശയാസ്പദമാണെന്നാണ് സി ബി ഐ കരുതുന്നത്.

എന്നാല്‍ വസ്തുതാപരമായി തെറ്റാണ് സി ബി ഐ എടുത്ത നിലപാട്. എം സി എക്സ്-എസ് എക്സിന് ഒരു പൂര്‍ണ്ണ സ്റ്റോക് എക്സ്ചേഞ്ച് ആയി പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് നല്‍കാന്‍ വലിയ തോതിലുള്ള സമ്മര്‍ദം ഉണ്ടായിട്ടും ഭാവെയും എബ്രഹാമും അതിനെ പ്രതിരോധിക്കുകയാണ് ചെയ്തത്. എം ഐ എം പി എസ് നിയമത്തിന്‍റെ (Manner of Increasing and Maintaining Public Shareholding) വ്യക്തമായ ലംഘനമാണ് എം സി എക്സ്-എസ് എക്സിന്‍റെ പ്രമോട്ടേഴ്സിനെ കേന്ദ്രീകരിച്ചുള്ള ഷെയര്‍ ഹോള്‍ഡിംഗ് സംവിധാനം എന്ന ശരിയായ വിലയിരുത്തലായിരുന്നു സെബിയുടേത്.

ദേശീയ സ്റ്റോക് എക്സ്ചേഞ്ചിനോട് മത്സരത്തിനുള്ള സാധ്യത തുറക്കുക എന്ന ലക്ഷ്യത്തോടെ ഭാവെയും എബ്രാഹാമും നാണയ ഊഹകച്ചവടത്തില്‍ എം സി എക്സ്-എസ് എക്സിന് പിന്നീട് അനുമതി കൊടുക്കുകയായിരുന്നു.

 


‘കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്ര ദളിതര്‍ ജോലി ചെയ്യുന്നുണ്ട്?’ ഉത്തരം അത്യാവശ്യമായൊരു ചോദ്യമായിരുന്നു ഇത്


സിബി ഐയുടെ തങ്ങളുടെ പ്രാഥമികാന്വേഷണം ഈ അടുത്തകാലത്ത് നടന്ന പല അന്വേഷണങ്ങളെയും പോലെ അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയോ ചെയ്യാം. രണ്ടു തരത്തിലായാലും, നിലവിലുള്ള മേധാവി രഞ്ജിത് സിന്‍ഹയുടെ കീഴില്‍ വളരെ സൂക്ഷമമായ പരിശോധന ആവിശ്യമായ വിചിത്രമായ കളികളാണ് സി ബി ഐ കളിച്ചുകൊണ്ടിരിക്കുന്നത്.സി ബി ഐയുടെ നാണം കെട്ട പാരമ്പര്യത്തിന്‍റെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സിന്‍ഹ അതിനെ കൊണ്ടുപോകുന്നത്.

ഉദാഹരണത്തിന് അറ്റോര്‍ണി ജനറലില്‍ നിന്നോ സോളിസിറ്റര്‍ ജനറലില്‍ നിന്നോ ഉപദേശം സ്വീകരിച്ച് പല വിവാദമായ കേസുകളുടെ പ്രോസിക്യൂഷന്‍ നടപടികളില്‍ തന്റെ കീഴ് ഓഫീസര്‍മാരെയും വകുപ്പിനെ തന്നെയും മറികടക്കുകയാണ് സിഹ്ന ചെയ്യുന്നത്. ആദര്ശ് അഴിമതി കേസില്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാനെ പ്രോസിക്യൂട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി ആവിശ്യമില്ലെന്നായിരുന്നു മുംബൈയിലെ സി ബി ഐ ടീമിന്‍റെയും ഡെല്‍ഹി സ്പെഷ്യല്‍ ഡയറക്ടറുടെയും ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെയും നിലപാട്. എന്നിട്ടും സിന്‍ഹ അനന്തര നടപടിക്കായി അറ്റോര്‍ണി ജനറല്‍ ഗുലാം വഹന്‍വതിയുടെ അടുത്തേക്ക് കാര്യം എത്തിക്കുകയും ഗവര്‍ണ്ണര്‍ ശങ്കരനാരായണനില്‍ നിന്നു പ്രോസിക്യൂഷന്‍ അനുമതി വാങ്ങാന്‍ സി ബി ഐയെ നിര്‍ബന്ധിതരാക്കുകയും ചെയ്തു. പിന്നീട് ശങ്കരനാരായണന്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ വിചാരണ കോടതി തീരുമാനിച്ചിരുന്നെങ്കില്‍ അശോക് ചവാന്‍ ഇപ്പോള്‍ പൂര്‍ണ്ണ സ്വതന്ത്രനായേനെ.

ഇത് പോലെ നിരവധി വിവാദ തീരുമാനങ്ങളെടുത്തയാളാണ് സി ബി ഐ മേധാവി. ലാലു പ്രസാദ് യാദവിന്‍റെ ചില സുപ്രധാന കേസുകള്‍ ഒഴിവാക്കിയെടുക്കാനാണ് രഞ്ജിത് സിന്‍ഹ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനു വേണ്ടി തന്റെ ഡിപ്പാര്‍ട്മെന്‍റിലെ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയും ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനെതിരെയും നീങ്ങുകയാണ് സിന്‍ഹ. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ സഹായിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രമോഷന്‍ നിഷേധിക്കപ്പെടുകയും സി ബി ഐയില്‍ നിന്നു പുറത്തു പോകാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തതിന്റെ ഭൂതകാല ചരിത്രമാണ് സിന്‍ഹയുടേത്. സി ബി ഐയില്‍ നിന്നു പുറത്തു പോയ സിന്‍ഹ ലാലു റെയിവേ മന്ത്രി ആയപ്പോള്‍ റെയിവേ പ്രൊട്ടക്ഷന്‍ ഫോര്‍സിന്റെ മേധാവിയായി നിയമിക്കപ്പെട്ടു. സിന്‍ഹ സി ബി ഐ മേധാവിയായി നിയമിക്കപ്പെട്ടതിന് പിന്നില്‍ ലാലുവിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നു ആര്‍ക്കും അറിയില്ല. എന്നാല്‍ ലാലുവും സിന്‍ഹയും തമ്മിലുള്ള ഊഷ്മള സ്നേഹം ഒരു ദേശീയ രഹസ്യമല്ല.

സിന്‍ഹയെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്ന കഥകളെക്കുറിച്ച് അഴിമുഖത്തിന് ഏറെയൊന്ന് പറയാനില്ല. പക്ഷേ ഇത് സംബന്ധിച്ച എന്തു വിവരങ്ങളും ഏത് സാധാരണക്കാരനും, പ്രത്യേകിച്ചു ഡെല്‍ഹിയില്‍, ലഭ്യമാണ്.

ചോദ്യമിതാണ്. എന്തിനാണ് എബ്രാഹാമിനെതിരെ സിബി ഐ ഈ ഘട്ടത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്? നമ്മുടെ മുന്പില്‍ ഊഹാപോഹങ്ങള്‍ മാത്രമേയുള്ളൂ. എന്നാല്‍ ഈ ഊഹങ്ങള്‍ സത്യത്തില്‍ നിന്നു ഒരു പാട് അകലയല്ല എന്നു അവകാശപ്പെടാതിരിക്കാന്‍ മാത്രം അപക്വമതികളല്ല ഞങ്ങള്‍. സഹാറ മേധാവി സുബ്രത റോയ് ജയിലില്‍ കിടക്കുമ്പോഴാണ് ഈ കേസ് ജന്മമെടുക്കുന്നത്. 22000 കോടി രൂപ തിരിച്ചടക്കാനുള്ള പ്രായോഗികമായ പദ്ധതിയുമായി സഹാറ വരികയാണെങ്കില്‍ സുബ്രതോ റോയിക്ക് ജാമ്യം നല്‍കുന്നത് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഈ കോടതി നിര്‍ദേശം ഇതുവരെ യഥാര്‍ഥ്യമാകാത്തതുകൊണ്ടു തന്നെ റോയ് ഇപ്പൊഴും ജയിലില്‍ കിടക്കുകയാണ്. സഹാറ ഗ്രൂപ് നടത്തി എന്നു ആരോപിക്കപ്പെടുന്ന തട്ടിപ്പ് കണ്ടു പിടിച്ചത് എബ്രഹാമാണ്. എബ്രഹാമിന്‍റെ പ്രശസ്തിക്കു മേല്‍ ഒരു കരി നിഴല്‍ വീഴ്ത്താന്‍ സാധിച്ചാല്‍ സുപ്രീ കോടതിയില്‍ തങ്ങള്‍ തെറ്റായി കൂറ്റം ചുമത്തപ്പെട്ടവരാണ് എന്നു വാദിക്കാന്‍ സഹാറയ്ക്ക് സാധിയ്ക്കും.


‘വിവാദം കുടിച്ച ആത്മകഥ’; എന്താണ് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പരാതികള്‍?


കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് എബ്രഹാം മുംബൈ സെബിയില്‍ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും ആരെയും കൂസാത്ത റോയുടെ ജീവിതം ദുഷ്ക്കരമായതും. രണ്ടു സഹാറ ഗ്രൂപ് കമ്പനിക്കെതിരെ എബ്രഹാം കൊണ്ടുവന്ന തെളിവുകള്‍ സെക്യൂരിറ്റീസ് അപ്പലേറ്റ്റ്റ് ട്രിബ്യൂണലിനോ സുപ്രീം കോടതിക്കോ തള്ളിക്കളയാന്‍ സാധിക്കാത്ത വിധം ശക്തമായിരുന്നു.

2011 ജൂണ്‍ 23നു സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും (SIREC)  സഹാറ ഹൌസിംഗ് ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പ്പറേഷനും (SHIC) എതിരെ എബ്രഹാം പുറപ്പെടുവിച്ച ഉത്തരവാണ് സുബ്രതോ റോയിയുടെ പതനത്തിലേക്ക് നയിച്ചത്. വളരെ യാദൃശ്ചികമായാണ് എബ്രഹാം ഈ രണ്ടു കമ്പനികളുടെയും സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടത്തിയത്. ഒരു ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയര്‍ത്താന്‍ വേണ്ടി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സഹാറ പ്രൈം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിംഗ് പ്രോസ്പെക്ടസ് സമര്‍പ്പിച്ചപ്പോഴാണ് ഈ തെളിവുകള്‍ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ ‘പൂര്‍ണമായും മാറ്റാവുന്ന കടപ്പത്രങ്ങള്‍’ വഴി പൊതു ജനങ്ങളില്‍ നിന്നു വന്‍തോതില്‍ല്‍ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവന്‍ വിശദാംശങ്ങളും അവര്‍ ഈ അപേക്ഷയില്‍ വെളിപ്പെടുത്തിയിരുന്നു.

സഹാറ കേസില്‍ അവസാനമായി നല്കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴില്‍ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമാണ്.കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവര്‍ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകര്‍ക്കുന്നുണ്ട്.


‘ഇന്ത്യയിലെ മുസ്ലിം ജേര്‍ണലിസ്റ്റുകള്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികള്‍’: റാണ അയ്യൂബ്/ അഭിമുഖം


സഹാറയുടെ പണം അനധികൃതപണമാണെന്ന് എബ്രഹാം സംശയിക്കുകയും ഒരു പരിധി വരെ തെളിയിക്കുകയും ചെയ്തതിലേക്കാണ് ഇപ്പോള്‍ സുപ്രീം കോടതിയടക്കം വിരല്‍ ചൂണ്ടുന്നത്. ബിനാമി പണമിടപാടുകള്‍ സഹാറ നിഷേധിക്കുന്നുണ്ടെങ്കിലും ബെഞ്ചിലെ രണ്ടു ജഡ്ജിമാരില്‍ ഒരാളായ ജെ എസ് ഖേഹര്‍ പറഞ്ഞത്, “നിയന്ത്രണങ്ങള്‍ക്കപ്പുറം ഈ നടപടികളെല്ലാം സംശയാസ്പദവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് രേഖപ്പെടുത്താന്‍ ആരും നിര്‍ബന്ധിതരാകും. തീര്‍ച്ചയായും ഈ രണ്ടു കമ്പനികള്‍ ചെയ്ത രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ ഒരിയ്ക്കലും ലാഘവത്തോടെ ചെയ്യേണ്ടുന്ന ഒന്നല്ല.”

നിയമ മന്ത്രാലയത്തില്‍ നിന്നു തങ്ങളുടെ കേസിന് അനുകൂലമായ അഭിപ്രായം ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ നിന്നും അധികാരത്തിന്റെ ഇടനാഴിയില്‍ സഹാറയ്ക്കുള്ള സ്വാധീനമാണ് മനസിലാവുന്നത്. ഒഎഫ്സിഡി ഒരു പബ്ലിക് ഇഷ്യൂ അല്ല എന്ന സഹാറ ഗ്രൂപ്പിന്റെ അവകാശ വാദത്തെ പിന്താങ്ങുന്ന നടപടിയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ സ്വീകരിച്ചത്.

സെബിയിലായിരിക്കുമ്പോള്‍ എബ്രഹാം നേരിട്ട സഹാറയും മറ്റുള്ളവരും സാധാരണക്കാര്‍ ആയിരുന്നില്ല. അമിതാഭ് ബച്ചനെ തന്റെ കഷ്ടകാല സമയത്ത് രക്ഷിക്കുകയും വര്‍ഷങ്ങളോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്പോണ്‍സറുമായിരുന്നു സഹാറ. റോയ് പറയുന്നതു പോലെ ചെയ്യുന്നവരായിരുന്നു എല്ലാ രാഷ്ട്രീയക്കാരും. എല്ലാ നിറങ്ങളിലും പെട്ട രാഷ്ട്രീയക്കാരുടെ അനുഗ്രഹാശിസുകള്‍ റോയ്ക്കുണ്ടായിരുന്നു. എബ്രഹാം നിന്നത് ഇവര്‍ക്കെതിരെ ആയിരുന്നു.

ഉത്തരവാദിത്തത്തില്‍ നിന്നു പിന്മാറി സി ബി ഐ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ എബ്രഹാം കാത്തു നില്‍ക്കണോ എന്നതാണു ഇപ്പോള്‍ ഉയരുന്ന ചോദ്യം. അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ ക്കുറിച്ചുള്ള വിശാലമായ ചോദ്യം ഉയര്‍ത്തികൊണ്ട്, പ്രത്യേകിച്ചും മോശപ്പെട്ട ചരിത്രവും വളഞ്ഞ യുക്തികളും കൊണ്ടു നടക്കുന്ന സി ബി ഐയെ എതിരിട്ടുകൊണ്ട്, തന്‍റെ  ഐ എ എസ് സൌകര്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകണമോ?

ജനാധിപത്യം ആഴത്തില്‍ വേര് പിടിക്കണമെങ്കില്‍ അതിനു പക്വവും സ്വാശ്രയത്വമുള്ളതും പ്രഫഷണലുമായ സ്ഥാപനങ്ങള്‍ വേണം. രാഷ്ട്രീയ നേതാക്കന്‍ന്മാരില്‍നിന്നും ഡെപ്യൂട്ടേഷനില്‍ എത്തുന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍മാരുടെയും പിടിയില്‍ നിന്ന് സി ബി ഐയെ സ്വതന്ത്രമാക്കുന്നതില്‍ എബ്രഹാമിന് സഹായിക്കാന്‍ കഴിഞ്ഞേക്കാം. അമേരിക്കയിലെ എഫ് ബി ഐ പോലെ പാര്‍ലമെന്‍റിന്റെ നേരിട്ടു മേല്‍നോട്ടമുള്ള ഉപജാപങ്ങള്‍ക്ക് വിധേയരാകാത്ത ഉദ്യോഗസ്ഥന്‍മാരുടെ ഓട്ടോണമസ് കേഡര്‍ സംവിധാനമാണ് സി ബി ഐക്ക് വേണ്ടത്.മറ്റൊരു രഞ്ജിത് സിന്‍ഹ സി ബി ഐയുടെ മേധാവിയായി ഇനി വരാതിരിക്കാന്‍ എബ്രാഹാമിന്റെ ഇടപെടല്‍ കൊണ്ട് സാധിച്ചേക്കാം.ഐ എ എസിന്‍റെ സങ്കുചിതമായ അറക്കുള്ളില്‍ ഒതുക്കേണ്ടതല്ല ജീവിതമെന്നും മറിച്ച് ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് കാര്യമെന്നും എബ്രഹാം തിരിച്ചറിയും എന്നു നമുക്ക് പ്രതീക്ഷിക്കാം. തീര്‍ച്ചയായും ധാര്‍മ്മിക മൂല്യങ്ങള്‍ ശക്തമായി മുറുകെപ്പിടിക്കുന്ന ഒരാള്‍ തന്നെയാണ് എബ്രഹാം.
തുടക്കമെന്ന നിലയില്‍, സി ബി ഐ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സി ബി ഐയെ ആഴത്തില്‍ ബാധിച്ചിരിക്കുന്ന  അസംതൃപ്തി നന്നായി ഡോക്കുമെന്‍റ് ചെയ്തിട്ടുള്ള നിലവില്‍ വിസ്തരിച്ചുകൊണ്ടിരിക്കുന്ന ഒരു കേസെടുത്ത് എബ്രഹാമിന് പരിശോധിക്കാവുന്നതാണ്.

(2014 മാര്‍ച്ച് 15നു പ്രസിദ്ധീകരിച്ചത്)

Related news


Share on

മറ്റുവാര്‍ത്തകള്‍